മൂർച്ച:
മുനയൊടിഞ്ഞ പെൻസിലിന് കൂർമുനപ്പെട്ടിയില്ല,
ബലഹീനരെന്നു കൽപ്പിക്കും,
ബലമൊന്നു പോയാൽ ചവിട്ടിവിടും.
ബലശാലി പൊങ്ങിയാൽ വീണ്ടുമേ കൊട്ടുന്ന കൈകളെനിക്കില്ലയൊന്നു പൊങ്ങാൻ.
ബലമെന്തിന് നിങ്ങൾക്കെന്തിന്,
നിങ്ങൾതൻ ബലമത് ഞങ്ങൾക്ക് ഭയമതെങ്കിൽ.
ബലമെന്തിന് നിങ്ങൾക്കെന്തിന്, നിങ്ങൾതൻ വരികളോ കൂരമ്പു പോലെയെങ്കിൽ.
ബലമെന്തിന് നിങ്ങൾക്കെന്തിനിടുങ്ങിയ വഴിയേതാനേ നിങ്ങൾ പറയുവെങ്കിൽ.
ബലമെന്തിന് നിങ്ങൾക്കെന്തിനൊടുവിലെ കച്ചിയും നിങ്ങൾ കഴിച്ചുവെങ്കിൽ.
ബലമെന്തിന് നിങ്ങൾക്കെന്തിന്, ദൗർബല്യം മുതലെടുപ്പിന്നനുവാദമെങ്കിൽ.
ഊറ്റിക്കുടിക്കുവാൻ നിണമില്ല ഡ്രാക്കുളേ,
കൈയൊന്നു നീട്ടാനുളുപ്പില്ല ഇന്നെങ്കിൽ.
കട്ടുകഴക്കുന്നു കൈകൾ, ബലമില്ല.
നേരൊന്നു ചൊല്ലാൻ ഉളുപ്പില്ല,
തിന്നുസുഖിക്കണ്ട ഞങ്ങൾക്ക് ബലമില്ല.
Comments
Post a Comment