വായെഴുത്ത്
ആരും ഒരിക്കലും പൂർണരല്ല. എന്തിന് ഈ എഴുതുന്ന ഞാൻ പോലും ഒട്ടും പെർഫക്ടല്ല.
ഇത് പ്രശസ്തിക്ക്/ഷോയ്ക്ക് വേണ്ടി തന്നെയാണ് എന്ന് കരുതിക്കോളൂ . എങ്കിലും പൂർണതയ്ക്കായി ശ്രമിക്കുന്നത് എന്തേ നല്ലതല്ലേ? ഒരുപക്ഷേ ഒരാളെങ്കിലും ഇത് കാണുമെങ്കിലത് നല്ലതല്ലേ? ആ ഒരാൾ ആരുമാകാം. ഈ നിമിഷം വരെ എനിക്കും ഇതത്ര വലിയ വിഷയമായിരുന്നില്ല. കാരണം ഇതിനെപ്പറ്റി വലിയ പിടിയില്ല എന്നത് തന്നെ.
ഇന്നലെ വൈകുന്നേരം അയൽക്കാരോടു സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് സംഭവം. അനിയന് ഈയിടെയായി സ്വല്പം വിക്കുണ്ട്. അവൻ സംസാരിച്ചു തുടങ്ങിയപ്പോൾ അങ്ങനെ സംഭവിച്ചു.
"പ.. പാർവതിച്ചേച്ചീ.."
അപ്പോൾത്തന്നെ അയൽക്കാരിയായ ഒരു ചേച്ചി:
"പ..പ..പാർവതിച്ചേച്ചീ!"
ഇതൊക്കെ പറഞ്ഞു തന്നെ വേണോ ചേച്ചീ തമാശ എന്ന് ഞാൻ ചോദിച്ചു. ഒരു ജോക്കല്ലേ എന്ന് അവർ. എന്നാലും ശരീര പരിഹാസം ശരീര പരിഹാസം തന്നെയാണ് എന്ന് ഞാനും.
ലോകപ്രശസ്തരായ പലർക്കും വിക്കുണ്ട്. ജോ ബൈഡൻ, ഹൃത്വിക് റോഷൻ ഒക്കെ അവരിൽ ചിലർ മാത്രമാണ്. ചിലപ്പോ നമ്മളും വിക്കാറില്ലേ ഗൂയ്സ്?
ആർക്കാണിത്തരം പരിഹാസമില്ലാത്തത് എന്ന് ആരെങ്കിലും ചോദിക്കുക തന്നെ ചെയ്യും. അതെ, അതങ്ങനെയാണ്. പെണ്ണാച്ചി, അരവാണി, കുണ്ടൻ, ഹിജഡ, കുള്ളി, ആന ... അതെ. ഏവരും അതങ്ങ് ഏറ്റെടുത്തു.
വന്നും പോയും ഒരു തമാശ പറയാൻ പോലും പറ്റാണ്ടായി, അല്ലേ ഗൂയ്സ്?
പഠിച്ചത് മറക്കുക, പുതുതായി പലതുമറിയുക.
കാരണം, ആരും ഒരു മാറ്റവും സൃഷ്ടിക്കാൻ കഴിയാത്തത്ര നിസ്സാരരല്ല.
(ഗ്രെറ്റമൊഴി)
കൂടുതൽ വിവരങ്ങൾക്ക്:
stutter shaming നെ കുറിച്ചുള്ള ഒരു ലേഖനം.◀️
Comments
Post a Comment