എവിടെയും പെടാത്ത താത്രി
ഇപ്പോളേവർക്കും മനസ്സിലായി, അല്ലേ?
ഏഴാം ക്ലാസ് വിദ്യാർത്ഥിയായ സഹോദരനെ സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്ന സമയത്തായിരുന്നു സംഭവം. സവർണ സാമൂഹിക പരിഷ്കർത്താക്കളെ പറ്റി പറയുന്ന മേഖല. ആര്യാ പള്ളം, ദേവകി നരിയ്ക്കാട്ടിരി, പാർവതി നെന്മിനിമംഗലം എന്നിങ്ങനെ മൂന്നു പേരുകളുണ്ട്. എന്തുകൊണ്ട് താത്രിക്കുട്ടിയെ പരാമർശിച്ചൂടാ എന്ന ചിന്ത അപ്പോഴാണ് വന്നത്.
പാഠപുസ്തകങ്ങളിലൂന്നി മാത്രം പഠിപ്പിക്കുന്ന അദ്ധ്യാപകർ പ്രഗത്ഭരല്ല എന്ന ഗാന്ധിമൊഴിയിൽ വിശ്വസിക്കുന്നതിനാലാവണം, സ്വയം കൂട്ടിച്ചേർത്തു: "കുറിയേടത്ത് താത്രി, ആര്യാ പള്ളം, ദേവകി നരിയ്ക്കാട്ടിരി, പാർവതി നെന്മിനിമംഗലം.."
മറ്റു പലരും സാമാജികമായ പ്രവർത്തനത്തിലൂന്നിയായിരുന്നു പരിഷ്കരണങ്ങൾ നടപ്പിലാക്കിയതെങ്കിൽ സ്വയമങ്ങ് വർത്തിക്കുന്നതായിരുന്നു താത്രിയുടെ രീതി. എന്തുകൊണ്ടും ഭിന്ന. പുതുതലമുറ അറിയേണ്ട ഒരാൾ.
എന്നിട്ടും...
അമ്മ പറയുന്നു: "വിവാദമാകും എന്ന് കരുതിയാകും. " ശരിയാണ്. വിവാദമെന്നത് പലർക്കും ഉൾവലിയാൻ വളരെ മനോഹരമായ ഒരു ന്യായമാണ്. പക്ഷേ ഒരു വ്യക്തി മറന്നാൽ, പിന്നെ ഒരു തലമുറ മറന്നാൽ, അങ്ങനെ ഒരു കാലം മറന്നാൽ?ലഭ്യമായ ഈ പടം പോലും യഥാർത്ഥത്തിൽ താത്രിയുടേതല്ല എന്നത് അതിന്റെ ഒരു സാക്ഷ്യമാണ്😕🙁.
ഈ നമ്പൂതിരി 'ഫെമിനിച്ചി'യെ ഓർക്കാം അറിയാം,അതിന് ശ്രമിക്കാം.
സമയ, സാങ്കേതിക പരിമിതികൾ മൂലം വാക്കുകൾ ചുരുക്കുന്നു.
Comments
Post a Comment