ആടകൾ
ആശകേട്ട് അമർത്തിയും പൊട്ടിയും ആളുകൾ ചിരിക്കുമ്പോൾ,
അത് ഭാവിയാണോ വർത്തമാനമാണോ സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നറിയാതെ,
ഐഫോൺ മുഖങ്ങളൊപ്പി പ്രാമാണികത കാട്ടുന്ന ഓട്ടത്തിലായിരുന്നവൻ.
കാപട്യത്തോട് ഒരേസമയം കോക്രികാട്ടിയും കാലുപിടിച്ചും
തുണികൊണ്ട് മറച്ചും
സ്വപ്നങ്ങളിലും ഭീകരമായ ചുഴലികളുടെയിടയിലായിരുന്നവൻ.
കിതപ്പിനിടയിൽ, താൻ പക്വനായെന്ന വിളികൾക്കിടയിൽ, പച്ചപ്പുമറന്ന അപക്വൻ അന്ത്യശ്വാസമെന്നേ വലിച്ചുകഴിഞ്ഞിരുന്നു!!!!
Comments
Post a Comment